Latest Report About Bigg Boss Malayalam Season 5 OTT
കേരളത്തിലും ഏറ്റവും ചര്‍ച്ചയായ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യുടെ നാല് പതിപ്പുകള്‍ ഇതിനകം കഴിഞ്ഞു. ഓരോ സീസണ്‍ കഴിയുന്നതിന് അനുസരിച്ചും ബിഗ് ബോസിനോടുള്ള ആരാധകരുടെ പ്രതീക്ഷകള്‍ കൂടി വരികയാണ്. അതുകൊണ്ട് തന്നെ അഞ്ചാമതും ഷോ എപ്പോള്‍ നടക്കുമെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. എന്നാല്‍ തമിഴിലേത് പോലെ ബിഗ് ബോസ് അള്‍ട്ടിമേറ്റാവും അടുത്തതായി വരാന്‍ പോവുന്നതെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ നാല് സീസണുകളിലെയും ശക്തരായ മത്സരാര്‍ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു സീസണ്‍ നടത്തുന്നതാണ് ബിഗ് ബോസ് അള്‍ട്ടിമേറ്റ്. മലയാളത്തിലും അതിന് സാധ്യതകളുണ്ട്
#BiggBossMalayalam #BiggBoss